കൊൽക്കത്ത: ഗോവയിൽ സൈനിക വിമാനം അപകടത്തിൽപെട്ടതു കാരണം ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ-എ.ടി.കെ മത്സരം മണിക്കൂറുകൾ വൈകി. േഗാവയിലെ ധാംബോലിൻ വിമാനത്താവളത്തിൽ നാവികസേനയുടെ മിഗ് 29 വിമാനം തകർന്നുവീണതാണ് കൊൽക്കത്തയിൽ നടക്കേണ്ട മത്സരവും വൈകിപ്പിച്ചത്. അപകടത്തെ തുടർന്ന് ധാംേബാലിൻ വിമാനത്താവളം ഏറെ നേരം അടച്ചിട്ടതുകാരണം രാവിലെ പത്തിന് പുറപ്പെടേണ്ടിയിരുന്ന എഫ്.സി ഗോവ താരങ്ങളുടെ യാത്ര വൈകി.
ഏറെ അനിശ്ചിതത്വത്തിനൊടുവിൽ വൈകീട്ട് 6.30നാണ് ടീം ഗോവയിൽനിന്നും വിമാനം കയറിയത്. രണ്ടുമണിക്കൂർ യാത്ര കഴിഞ്ഞ് കൊൽക്കത്തയിലെത്തുേമ്പാൾ 8.30. വിശ്രമിക്കാൻപോലും സമയമില്ലാതെ നേരെ സ്റ്റേഡിയത്തിലെത്തിയ ടീം അംഗങ്ങൾ വാംഅപ്പും കഴിഞ്ഞ് 9.45ന് കിക്കോഫിനിറങ്ങി.ഡിസംബർ 31ന് രാത്രി നടക്കേണ്ടിയിരുന്ന മത്സരമാണ് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. പുതുവർഷത്തലേന്ന് സുരക്ഷാപ്രശ്നം സൃഷ്ടിക്കുെമന്ന കൊൽക്കത്ത പൊലീസിെൻറ പരാതിയെ തുടർന്നാണ് കളി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.